Thursday, March 8, 2012

തിരുവനന്തപുരം:കെ.എസ്.എഫ്.ഇ. സ്വര്‍ണ്ണവര്‍ഷച്ചിട്ടി-2011 ലെ വരിക്കാരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികള്‍ക്കുള്ള സ്വര്‍ണ്ണസമ്മാന വിതരണോത്ഘാടനം തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചു. മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവനന്തപുരം ജില്ലയിലെ വരിക്കാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്കാണ് അഞ്ച് പവന്‍ വീതം സമ്മാനം നല്‍കിയത്. സംസ്ഥാനത്താകെ 40 വരിക്കാര്‍ക്കായി 200 പവനാണ് സ്വര്‍ണ സമ്മാനമായി നല്‍കുന്നത്. വിവിധ ശാഖകളിലെ വരിക്കാരായ അന്നമണികണ്ഠന്‍ നായര്‍, ശാകംബരിയമ്മ, പ്രശാന്ത്കുമാര്‍, ബിന്ദുസോമന്‍, സരസ്വതിയമ്മ, രാമയ്യന്‍ എന്നിവര്‍ സമ്മാനങ്ങളേറ്റുവാങ്ങി. കെ.മുരളീധരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.എ.വാഹീദ് എം.എല്‍.എ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പി.ടി.ജോസ്, നഗരസഭ കൌണ്‍സിലര്‍ ലീലാമ്മ ഐസക്, അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ പി.രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

KSFE ONAM CHITTY